ആന്തൂർ നഗരസഭാ കൃഷിഭവൻ കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി ചേര പാന്തോട്ടം പാടശേഖരത്തിൽ വെച്ച് ഞാറ് നടീൽ മത്സരം സംഘടിപ്പിച്ചു.


മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു
വാർഡ് കൗൺസിലർ ടി.എൻ ശ്രീനിമിഷ അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർപേഴ്സൺ സതീദേവി വി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ കെ.വി. പ്രേമരാജൻ , കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ , എം.വി.ആർ ആയുർ വേദ േകാളേജ് എം.ഡി. പ്രൊഫ. എം.വി.കുഞ്ഞിരാമൻ , കൗൺസിലർ മാരായ ടി.കെ.വി നാരായണൻ, പി.പി സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി പി.കെ. ഹരിദാസൻ നന്ദിയും പറഞ്ഞു.
വാശിയേറിയ മത്സരത്തിൽ ശാന്ത. എം & മീനാക്ഷി . എൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ഉഷ. പി & എം.വി നാരായണി എന്നിവരുടെ ടീം രണ്ടാം രണ്ടാം സ്ഥാനവും നേടി.
Anthoor Municipality Krishi Bhavan organized a sapling planting competition as part of the Farmers' Day celebrations.